ശ്രീരാമ വിഗ്രഹം തകര്‍ത്ത് കാനയില്‍ ഇട്ടയാള്‍ അറസ്റ്റില്‍

Update: 2025-11-01 09:42 GMT

റായ്ഗഡ്: ഛത്തീസ്ഗഡിലെ റായ്ഗഡില്‍ ശ്രീരാമക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി വിഗ്രഹം തകര്‍ത്തയാള്‍ അറസ്റ്റില്‍. വിക്രം പങ്കര എന്നയാളാണ് അറസ്റ്റിലായത്. റായ്ഗഡിലെ നെഗിപാറയില്‍ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിഗ്രഹങ്ങള്‍ നശിപ്പിച്ച് കാനയില്‍ ഇടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് പോലിസ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. പ്രദേശത്ത് ഒരു ക്ഷേത്രമുണ്ടായിട്ടും പുതിയ വിഗ്രഹങ്ങള്‍ സ്ഥാപിച്ചതാണ് വിക്രത്തെ പ്രകോപിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.