57 ഓണം ലോട്ടറികള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

Update: 2025-09-23 05:12 GMT

കോഴിക്കോട്: കൊയിലാണ്ടി ബസ്സ്റ്റാന്‍ഡിലെ ലോട്ടറി സ്റ്റാളില്‍ നിന്ന് 57 ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അബ്ബാസ് (59) ആണ് പിടിയിലായത്. കൊയിലാണ്ടി വി കെ ലോട്ടറി സ്റ്റാളില്‍ നിന്നും ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ 57 ഓണം ബംബര്‍ ടിക്കറ്റുകളാണ് ഇയാള്‍ മോഷ്ടിച്ചത്. 28,500 രൂപ വിലവരുന്നതാണ് ഈ ടിക്കറ്റുകള്‍. ലോട്ടറി സ്റ്റാളിലെ ജീവനക്കാരന്‍ മുസ്തഫ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. രണ്ടു ദിവസം മുന്‍പും ടിക്കറ്റുകള്‍ കളവുപോയതായി മുസ്തഫയുടെ പരാതിയില്‍ ഉണ്ട്. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കൊയിലാണ്ടി പോലിസ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്.