പോലിസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒയ്ക്കു മുന്നില്‍ ഭാര്യയെ കുത്താന്‍ ശ്രമിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കടയ്ക്കാവൂര്‍ പോലിസ് സ്‌റ്റേഷനില്‍ എസ്എച്ച്ഒയുടെ മുന്നില്‍ വച്ച് ഭാര്യയെ വധിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മണനാക്ക് സ്വദേശിയായ മുഹമ്മദ് ഖാന്‍ ആണ് പിടിയിലായത്. ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
ദമ്പതികള്‍ തമ്മിലുള്ള കുടുംബവഴക്കുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ പ്രകോപിതനായ മുഹമ്മദ് ഖാന്‍ പെട്ടെന്ന് കത്തിയെടുത്ത് ഭാര്യയെ കുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ സമീപത്തുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് ഇയാളെ കീഴ്‌പ്പെടുത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പോലിസ് അറിയിച്ചു.