എസ്‌ഐക്ക് നേരെ കാര്‍ ഓടിച്ചു കയറ്റിയവര്‍ അറസ്റ്റില്‍

Update: 2025-10-08 12:56 GMT

കണ്ണൂര്‍: വളപട്ടണം പൊലിസ് സ്റ്റേഷനിലെ എസ്‌ഐക്കു നേരെ കാര്‍ ഓടിച്ചുകയറ്റിയവര്‍ അറസ്റ്റില്‍. ഇന്നലെ രാത്രി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ടി എം വിപിനെയാണ് യുവാക്കള്‍ അപായപ്പെടുത്തിയത്. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്ന വിപിനെയും കൊണ്ട് മുന്നോട്ട് പാഞ്ഞ കാര്‍ ഓട്ടോയിലും കാറിലും ഇടിച്ചു നില്‍ക്കുകയായിരുന്നു. മാടായി സ്വദേശി ഫായിസ് അബ്ദുല്‍ ഗഫൂര്‍, മാട്ടൂല്‍ സ്വദേശി പി പി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. വളപട്ടണം പാലത്തിനു സമീപം അപകടകരമായ രീതിയില്‍ വശം തെറ്റിച്ച് വന്ന കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആയിരുന്നു യുവാക്കളുടെ പരാക്രമം. വിപിന്‍ സാരമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.