ബൈക്കില്‍ ലിഫ്റ്റ് കൊടുക്കാത്തയാളെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
വരന്തരപ്പിള്ളി: ബൈക്കില്‍ കയറ്റാതിരുന്നയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. വേലൂപ്പാടം കിണര്‍ പുല്‍കിരിപറമ്പില്‍ വീട്ടില്‍ ഷിനോജ് (45) ആണ് അറസ്റ്റിലായത്. ഈ മാസം 12ന് രാത്രി 9.30-നാണ് സംഭവം. വേലൂപ്പാടം സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ മന്‍സൂറിനെ (34) വീടിനു മുന്നില്‍ തടഞ്ഞുനിര്‍ത്തി കൊടുവാളുകൊണ്ട് വെട്ടിയെന്നാണ് കേസ്. മന്‍സൂര്‍ ചികിത്സയിലാണ്. പ്രതിയെ റിമാന്‍ഡ് ചെയ്തു.