സ്‌കൂട്ടര്‍ യാത്രക്കാരിയെ ബെക്ക് കൊണ്ട് ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Update: 2025-09-28 11:28 GMT

പാലക്കാട്: സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രികനായ യുവാവ് അറസ്റ്റില്‍. പട്ടിക്കാട് പൂവഞ്ചിറ സ്വദേശി വിഷ്ണു(25)വാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനിടെ ആയിരുന്നു ആക്രമണം. യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന വിഷ്ണു പിന്നില്‍ നിന്ന് ഇടിച്ചുവീഴ്ത്തി. നിലത്തുവീണ യുവതിയെ വിഷ്ണു ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു. യുവതി ബഹളം വച്ചതോടെ വിഷ്ണു ബൈക്കുമായി രക്ഷപ്പെട്ടു. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.