'സിഎം വിത്ത് മീ' പരിപാടിയിലേക്കു വിളിച്ച് സ്ത്രീകളോട് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റില്‍

വെണ്‍മണി സ്വദേശി അര്‍ജുനാണ് അറസ്റ്റിലായത്

Update: 2025-12-05 13:05 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ 'സിഎം വിത്ത് മീ' പരിപാടിയിലേക്കു വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റില്‍. വെണ്‍മണി സ്വദേശിയായ അര്‍ജുനാണ് അറസ്റ്റിലായത്. 'സിഎം വിത്ത് മീ' പരിപാടിയിലേക്കു വിളിച്ച ശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. മ്യൂസിയം പോലിസാണ് ഇയാളെ അറസ്റ്റു ചെയ്തത്.

ജനങ്ങളും സര്‍ക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള പരിപാടിയാണ് 'സിഎം വിത്ത് മീ'. പൊതുജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ഇതിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഉദ്യോഗസ്ഥര്‍ ഫോണ്‍കോളിന് മറുപടി നല്‍കുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്ക് കൈമാറുകയും ചെയ്യുന്നതാണ് ഈ പരിപാടി. ഈ ടോള്‍ഫ്രീ നമ്പറിലേക്ക് അര്‍ജുന്‍ നിരന്തരമായി വിളിക്കുകയും വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ കേസുണ്ട്. പോലിസുകാരുടെ മരണം ആരെങ്കിലും പോസ്റ്റിട്ടാല്‍ അതിനു താഴെ മോശമായി കമന്റ് ചെയ്യുകയും ആ സ്റ്റേഷനിലെ എസ്എച്ച്ഓയെ വിളിച്ച് അസഭ്യം പറയുകയും ചെയ്തിരുന്നു. വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Tags: