
കണ്ണൂര്‍: പയ്യന്നൂരില്‍ വയോധികയെ ചെറുമകന്‍ മര്‍ദ്ദിച്ചു. കണ്ടങ്കാളി സ്വദേശി കാര്‍ത്ത്യായനിയെയാണ് കൊച്ചുമകന്‍ റിജു മര്‍ദിച്ചത്. ലിജുവിനെതിരെ പയ്യന്നൂര്‍ പോലിസ് കേസെടുത്തു. 88 വയസുള്ള, വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള മുത്തശ്ശി ഒപ്പം താമസിക്കുന്നതിലെ വിരോധമാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പോലിസ് പറയുന്നത്. സ്വത്ത് ഭാഗം വച്ചതിന് ശേഷം റിജുവിന്റെ മാതാവിനാണ് തറവാട് വീട് ലഭിച്ചത്. മുത്തശ്ശിയെ നോക്കുന്നത് ഒരു ബാധ്യതയായി റിജുവിന് തോന്നിയതിനാലാണ് ആക്രമണമെന്ന് പോലിസ് അറിയിച്ചു.
മുമ്പും ഇയാള്‍ മുത്തശ്ശിയോട് മോശമായി പെരുമാറിയിരുന്നതായി പോലിസ് പറയുന്നു. പിന്നീട് ബന്ധുക്കള്‍ ഇടപെട്ട് ഒരു ഹോം നേഴ്‌സിനെ ഏര്‍പ്പാടാക്കി. കഴിഞ്ഞ ദിവസം രാവിലെ ഹോം നഴ്‌സ് വന്നപ്പോഴാണ് വയോധികയുടെ ശരീരത്തില്‍ പരുക്കുകള്‍ കണ്ടത്. തുടര്‍ന്നാണ് വിവരം പോലിസിനെ അറിയിച്ചത്.