ന്യൂയോര്‍ക്ക്: യുഎസ് നഗരമായ ന്യൂയോര്‍ക്കിന്റെ മേയറായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്‌റാന്‍ മംദാനി സത്യപ്രതിജ്ഞ ചെയ്തു. ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ് ലിം സൗത്ത് ഏഷ്യന്‍ മേയറാണ് മംദാനി. സിറ്റി ഹാളിനു സമീപമുള്ള ഉപേക്ഷിച്ച സബ് വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞ നടന്നത്. മംദാനിയുടെ ഭാര്യ രമ ദുവാജി, സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ലെളിത ജെയിംസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
രമ ദുവാജിയുടെ കൈയിലുണ്ടായിരുന്ന ഖുര്‍ആനില്‍ തന്റെ കൈവച്ചുകൊണ്ടാണ് മംദാനി സത്യവാചകം ചൊല്ലിയത്. രമ ദുവാജിയുടെ കൈകളിലുണ്ടായിരുന്ന രണ്ടു ഖുര്‍ആനുകളില്‍ ഒന്ന് അദ്ദേഹത്തിന്റെ പിതാമഹന്റേതും രണ്ടാമത്തേത് ആഫ്രോ അമേരിക്കന്‍ ചരിത്രകാരനായ ആര്‍ത്രോം ഷോംബര്‍ഗിന്റേതുമായിരുന്നു.