തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 1500 രൂപ; പദ്ധതി പ്രഖ്യാപിച്ച് മമത ബാനര്‍ജി

Update: 2026-03-08 10:10 GMT

കൊന്‍ക്കത്ത: സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ക്ക് പ്രതിമാസം 1,500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പത്താം ക്ലാസ് പാസായ തൊഴില്‍രഹിതരും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കുമാണ് ഈ സഹായം ലഭിക്കുക.

വോട്ടര്‍ പട്ടികയില്‍ നിന്ന് വലിയ തോതില്‍ പേരുകള്‍ നീക്കം ചെയ്യപ്പെട്ടതിനെതിരേ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഖ്യാപനം. 10ാം ക്ലാസ് പാസായ 21നും 40നും ഇടയില്‍ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് പ്രതിമാസം തുക ലഭിക്കുക. സാമ്പത്തിക സഹായ വിതരണം മാര്‍ച്ച് ഏഴു മുതല്‍ ആരംഭിച്ചതായും മമത അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനം കുറഞ്ഞതായി മമത അവകാശപ്പെട്ടു. ഏകദേശം 40 ലക്ഷത്തോളം ആളുകള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കിയിട്ടുണ്ടെന്നും അതില്‍ പത്തു ലക്ഷം പേര്‍ ഇതിനകം തൊഴില്‍ നേടിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: