ദുബയില്‍ അപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Update: 2025-11-09 05:04 GMT

കോഴിക്കോട്: സന്ദര്‍ശക വിസയില്‍ ദുബയിലെത്തിയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. വെള്ളിപ്പറമ്പ് (6/2)വിരുപ്പില്‍ മുനീര്‍-ആയിശ ദമ്പതികളുടെ മകന്‍ മുഹമ്മദ് മിഷാല്‍(19)ആണ് മരിച്ചത്. ബില്‍ഡിങ്ങിനു മുകളില്‍ നിന്ന് താഴെക്ക് വീഴുകയായിരുന്നു. പത്തു ദിവസം മുന്‍പാണ് മിഷാല്‍ ദുബയില്‍ എത്തിയത്. രണ്ടു സഹോദരിമാരുണ്ട്. മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു.