ലണ്ടനില്‍ മലയാളി യുവതി മരിച്ചു

Update: 2025-09-30 08:56 GMT

ലണ്ടന്‍: യുകെയില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശേരി ചങ്ങംങ്കേരി സ്വദേശിനിയും സെബിന്‍ തോമസിന്റെ ഭാര്യയുമായ കാതറിന്‍ ജോര്‍ജ് (30) ആണ് ലുക്കീമിയ ബാധിച്ച് മരിച്ചത്.

തിരുവല്ല മാര്‍ത്തോമ്മാ കോളജില്‍ നിന്ന് എംഎസ്സി ഫിസിക്‌സ് പൂര്‍ത്തിയാക്കിയ ശേഷം സ്റ്റുഡന്റ്‌സ് വിസയില്‍ യുകെയിലെത്തയത്. തുടര്‍ന്ന് സാല്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ ഡാറ്റാ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടി. പിന്നീട് ലണ്ടനിലെ ഫോസ്റ്റര്‍ പ്ലസ് പാര്‍ട്‌ണേഴ്‌സില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

2024 സെപ്റ്റംബറിലാണ് ലുക്കീമിയ സ്ഥിരീകരിച്ചത്. 2025 ജനുവരിയില്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചികില്‍സകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Tags: