സൗദിയില്‍ മലയാളി വെടിയേറ്റു മരിച്ചു

Update: 2025-06-01 12:23 GMT

റിയാദ്:സൗദി അറേബ്യയില്‍ മലയാളി വെടിയേറ്റുമരിച്ചു. കാസര്‍കോട് ഏണിയാടി സ്വദേശി കുമ്പേക്കാട് മന്‍സിലില്‍ മുഹമ്മദ് ബഷീറാണ്(42) ബിഷ നഖിയയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.താമസ സ്ഥലത്തു വാഹനം ക്ലീന്‍ ചെയ്യുന്നതിനിടെ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തതായാണ് വിവരം.

സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബിഷ കെഎംസിസി പ്രസിഡന്റ് ഹംസ കണ്ണൂരിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടി ആരംഭിച്ചു.