ദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍ (video)

Update: 2025-06-16 07:38 GMT
ദലിതുകളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന് ഹിന്ദുത്വര്‍: മലയാളി പാസ്റ്റര്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍ (video)

ഗാസിയാബാദ്: ഹിന്ദുക്കളെ ക്രിസ്തു മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി പാസ്റ്റര്‍ അടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ പ്രേംചന്ദ് ജാദവ് എന്നയാളുടെ വീട്ടില്‍ ക്രിസ്ത്യാനികള്‍ കൂട്ടത്തോടെ പ്രാര്‍ത്ഥിക്കുന്ന സമയത്താണ് ഹിന്ദുത്വര്‍ എത്തി സംഘര്‍ഷമുണ്ടാക്കിയത്.

തുടര്‍ന്നാണ് പ്രേംചന്ദിനെയും മലയാളിയായ പാസ്റ്ററെയും പോലിസ് അറസ്റ്റ് ചെയ്തത്. പ്രേംചന്ദ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇയാളുടെ നേതൃത്വത്തില്‍ ദലിത് വിഭാഗങ്ങളെ ക്രിസ്ത്യാനിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഹിന്ദുത്വരുടെ ആരോപണം. വീട്ടില്‍ നിന്നും ക്രിസ്തു മതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ പിടിച്ചെടുത്തതായി പോലിസ് അറിയിച്ചു.

Similar News