മലയാളി നഴ്സിങ് വിദ്യാർഥിനി കർണാടകയിൽ മരിച്ച നിലയിൽ

Update: 2025-02-05 06:16 GMT

ബംഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ. രാംനഗരയിലെ ഡോ. ചന്ദ്രമ്മ ദയാനന്ദ സാഗർ കോളജിലെ ഒന്നാം വർഷ ബി എസ് സി വിദ്യാർഥിനി അനാമിക (19)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ സ്വദേശിനിയാണ് അനാമിക.

ഹോസ്റ്റൽ മുറിയിൽ ചൊവ്വാഴ്ച രാത്രിയാണ് അനാമികയെ മരിച്ച നിലയിൽ കാണപ്പെട്ടത്. രാത്രിയിലെ ഭക്ഷണ സമയത്ത് എത്താത്തതിനെ തുടർന്ന് സഹപാഠികൾ വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. മറ്റൊരു താക്കോൽ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് വിദ്യാർഥിനി മരിച്ചതാണെന്ന് മനസ്സിലായത്. അനാമിക കടുത്ത മാനസിക സമ്മർദ്ദത്തിന് അടിമയായിരുന്നുവെന്നും ആത്മഹത്യ ആയിരിക്കാമെന്നും സഹപാഠികൾ സൂചിപ്പിക്കുന്നു. സംഭവത്തില്‍ പോലിസ് അന്വേഷണം തുടങ്ങി.




Tags: