ഡെറാഡൂണില്‍ മലയാളി ജവാന്‍ മരിച്ച നിലയില്‍

Update: 2025-09-12 06:48 GMT

ഡെറാഡൂണ്‍: ഇന്ത്യന്‍ മിലിറ്ററി അക്കാദമിയില്‍ മലയാളി ജവാന്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ബാലു (33) ആണ് മരിച്ചത്. അക്കാദമിയിലെ നീന്തല്‍കുളത്തിലാണ് ബാലുവിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

ലെഫ്റ്റനന്റ് പദവിക്കായുള്ള ഫിസിക്കല്‍ പരിശീലനത്തിനായി നാലുമാസം മുന്‍പാണ് ബാലു ഡെറാഡൂണില്‍ എത്തിയിരുന്നത്. 12 വര്‍ഷമായി സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്ന ബാലു ജയ്പൂരില്‍ ഹവില്‍ദാര്‍ ആയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ബ്രീത്തിങ് എക്‌സസൈസിനിടെയായിരുന്നു അപകടമെന്നാണ് വിവരം. പരിശീലനം കഴിഞ്ഞ് എല്ലാവരും നീന്തല്‍കുളത്തില്‍ നിന്ന് മടങ്ങിയപ്പോള്‍, ഏറെനേരം കഴിഞ്ഞിട്ടും ബാലുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Tags: