ഒന്റാറിയോ: കാനഡയിലെ മാനിട്ടോബയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി മരിച്ചു. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചതെന്ന് ടൊറന്റൊയിലെ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. മാനിട്ടോബയില്‍ ഫ്ളൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിയായിരുന്നു ശ്രീഹരി. ചൊവ്വാഴ്ച വിമാനം പറത്തല്‍ പരിശീലനത്തിനിടെ മറ്റൊരു പരിശീലന വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ശ്രീഹരി മരിച്ചത്.
രണ്ടാമത്തെ വിമാനത്തിലുണ്ടായിരുന്ന കനേഡിയന്‍ പൗരയായ സാവന്ന മേയ് റോയ്സ് എന്ന ഇരുപതുകാരിയും മരിച്ചിട്ടുണ്ട്. പരിശീലന കേന്ദ്രത്തിന്റെ എയര്‍ സ്ട്രിപ്പില്‍ നിന്ന് 50 മീറ്റര്‍ മാറി വിന്നിപെഗ് എന്ന സ്ഥലത്താണ് വിമാനങ്ങള്‍ പതിച്ചത്. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.