മസ്‌കറ്റ്:ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. തിരൂര്‍ പുറത്തൂര്‍ മുട്ടനൂരിലെ ചെറച്ചന്‍ വീട്ടില്‍ കളത്തില്‍ യാസിര്‍ അറഫാത്ത് (43) ആണ് മരിച്ചത്.ബര്‍ക്ക സനയ്യയിലെ കാര്‍ഗോ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറു മാസം മുമ്പാണ് നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
പിതാവ്: മുഹമ്മദ് ബാവ. മാതാവ്: കദീജ രാങ്ങാട്ടൂര്‍. ഭാര്യ: അജിഷ തൃപ്രങ്ങോട് ആനപ്പടി. മക്കള്‍: പുറത്തൂര്‍ ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ജദ്‌വ, ഐറ. സഹോദരങ്ങള്‍: അബ്ദുല്‍ അഹദ് (സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, ചെന്നൈ), അബ്ദുന്നാഫി (ഫ്രീലാന്‍സ് സൊല്യൂഷന്‍സ് ആശുപത്രിപ്പടി), ഷമീമ, ജഷീമ.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു.