മലപ്പുറം: മമ്പാട് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ആളെ പുലി ആക്രമിച്ചു. നടുവക്കാട് സ്വദേശി മുഹമ്മദാലിയെയാണ് പുലി ആക്രമിച്ചത്. പരിക്ക് ഗുരുതരമല്ല. മുഹമ്മദാലി ബൈക്കില്‍ പോകുമ്പോള്‍ പുലി ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്താനായില്ല.
പ്രദേശത്ത് കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിന്റെ കരയോടുചേര്‍ന്ന് തോടുണ്ട്. ഈ തോടിനോടുചേര്‍ന്ന് കാട്ടിലൂടെ ഒരു ജീവി പോകുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തോടിനു കരയിലെ കാടിനോടുചേര്‍ന്ന് റബ്ബര്‍ത്തോട്ടങ്ങളാണ്. തോട്ടം മേഖലയായ ചുറ്റുഭാഗവും ഒട്ടേറെ വീടുകളുമുണ്ട്.