മലപ്പുറം: നഗരസഭയില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ പോലിസ് കേസെടുത്തു. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റില്‍ വയസ് തിരുത്തി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുള്ള ഇത്തിള്‍പറമ്പ് സ്വദേശികളായ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. വ്യാജവോട്ടു ചേര്‍ക്കാന്‍ സഹായിച്ചെന്ന് ആരോപണമുള്ള നഗരസഭയിലെ എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ കഴിഞ്ഞദിവസം ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. മലപ്പുറം നഗരസഭയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടുന്ന വലിയ മുന്നേറ്റം ഭയന്ന് ഇടതുപക്ഷം നടത്തുന്ന താല്‍ക്കാലികമായ തട്ടിപ്പ് ശ്രമങ്ങള്‍ക്ക് നിലനില്‍പ്പ് ഉണ്ടാവില്ലെന്ന് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി പറഞ്ഞു.