മലമ്പുഴ ഡാം തുറന്നു;ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്

Update: 2022-08-31 04:40 GMT
പാലക്കാട്:ശക്തമായ മഴയെത്തുടര്‍ന്ന് പാലക്കാട് മലമ്പുഴ ഡാം തുറന്നു.ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കാന്‍ ആണ് വെള്ളം ഒഴുക്കി വിടുന്നത്.രാവിലെ 9 മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ഇതാദ്യമായാണ് ഒരു വര്‍ഷം മൂന്നു തവണ ഡാം തുറക്കുന്നത്. ഡാമിലേക്ക് നീരൊഴുക്ക് കൂടിയത് കൂടെ പരിഗണിച്ചാണ് വെള്ളം തുറന്നുവിടുന്നത്. കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.



Tags:    

Similar News