മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഇന്നലെ പ്രാര്‍ത്ഥനക്കെത്തിയത് 40 ലക്ഷത്തില്‍ അധികം പേര്‍
റിയാദ്: റമദാനിലെ 27ാം രാവിന് മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ 40 ലക്ഷത്തില്‍ അധികം പേര്‍ തറാവീഹ്, തഹജ്ജൂദ് പ്രാര്‍ത്ഥനകള്‍ നടത്തി. 428 എസ്‌കലേറ്ററുകളും 28 ലിഫ്റ്റുകളും ആയിരത്തില്‍ അധികം സ്പീക്കറുകളും ഒരു ലക്ഷം ടണ്ണോളം വരുന്ന എസി സംവിധാനം പ്രവര്‍ത്തിപ്പിക്കാനുള്ള വൈദ്യുതിയുമാണ് വിശ്വാസികള്‍ക്കായി ഒരുക്കിയിരുന്നത്. പ്രാര്‍ത്ഥനക്കെത്തുന്നവര്‍ക്ക് വേണ്ട വൈദ്യസഹായവും ഒരുക്കിയിരുന്നു.
റമദാനിലെ അവസാന പത്തില്‍ നിരവധി പേരാണ് മസ്ജിദുകളില്‍ ഇഅ്തികാഫ് ഇരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ട രാത്രിയായ ലൈലത്തുല്‍ ഖദ്ര്‍ തേടിയും നിരവധി പേര്‍ പ്രാര്‍ത്ഥനകളിലാണ്. ഈ രാത്രിയില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍, ആയിരം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാള്‍ ഉത്തമമാണെന്ന് ഖുര്‍ആന്‍ പറയുന്നു.