തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരായി സമര സജ്ജരാക്കുക; നിസാമുദ്ദീന്‍ തച്ചോണം

കാഞ്ഞിരപ്പള്ളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയില്‍ നടന്നു. അഗ്‌നിശമന സേനാ കാര്യാലയം പരിസരത്ത് നിന്നും ആരംഭിച്ച വമ്പിച്ച മെയ്ദിന റാലി കാഞ്ഞിരപ്പള്ളി ടൗണ്‍ വഴി ബസ്റ്റാന്റ് ചുറ്റി പേട്ടക്കവലയില്‍ സമാപിച്ചു. തുടര്‍ന്ന് എസ്ഡിറ്റിയു കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെഎം സിദ്ധീഖിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്ഡിടിയൂ) സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം ഉല്‍ഘടനം ചെയ്തു സംസാരിച്ചു.
കള്ളന്മാരും കൊള്ളക്കാരും രാജ്യ വിരുദ്ധ ശക്തികളും അസഹ്ഷണതയുടെയും വിഭാഗീയതയുടെ വക്താക്കളും രാജ്യം ഭരിക്കുന്ന കെട്ടകാലത്ത് അതിജീവനത്തിനായ് പോര്‍മുഖങ്ങള്‍ തീര്‍ക്കേണ്ടത് അനിവാര്യതയാണെന്ന് തൊഴിലാളി വര്‍ഗ്ഗം തിരിച്ചറിയേണ്ടതുണ്ട്. സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ ലക്ഷ്യം വയ്ക്കുന്നതും.
അവകാശങ്ങള്‍ നിഷേധിച്ച് നിശബ്ധരാക്കുന്ന തൊഴിലാളി സമൂഹത്തെ അവകാശബോധമുള്ളവരാക്കി മാറ്റി സമരസജ്ജരാക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നതെന്നും കേരളത്തിലെ സര്‍ക്കാര്‍ തൊഴിലാളികളുടെ സര്‍ക്കാരെന്ന് പറയുന്ന ഇടത് സര്‍ക്കാര്‍ വര്‍ഗ്ഗസമരത്തില്‍ നിന്നും വര്‍ഗീയ സമരത്തിലേക്കും തൊഴിലാളി വര്‍ഗ്ഗ അവകാശബോധത്തില്‍ നിന്നും മുതലാളിത്വ കോര്‍പ്പറേറ്റ് താല്‍പര്യങ്ങളിലേക്കും മാറിമറിയുന്ന കമ്യുണിസത്തെയാണ് വര്‍ത്തമാന സാഹജര്യത്തില്‍ നാം കാണുന്നത്.
തുല്യ ജോലിക്ക് തുല്യവേതനമെന്നത് ഏറ്റവും കൂടുതല്‍ നിഷേധിക്കപ്പെടുന്നത് കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലാണ്. ചൂഷകരില്ലാത്ത ലോകം ചൂഷണം ഇല്ലാത്ത തൊലിടം എന്ന കാലിക പ്രസക്തിയുള്ള മുദ്രാവാക്യം ഏറ്റെടുത്ത് എസ്ഡിറ്റിയു ജനങ്ങളുടെ അവകാശങ്ങള്‍ക്കായി എന്നും ഒപ്പമുണ്ടവുമെന്നും അദ്ദേഹം പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.എസ്ഡിറ്റിയു കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി അലി അക്ബര്‍, വൈസ് പ്രസിഡന്റ് റഷീദ്‌കോയ, സെക്രട്ടറി ബൈജു കാഞ്ഞിരം, ട്രഷറര്‍ അയ്യൂബ് ഖാന്‍,ജില്ലാ കമ്മിറ്റിയംഗങ്ങളായ സജി മുസ്തഫ, നിജില്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.