ഗസയില്‍ ആറ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; 10 പേര്‍ക്ക് പരിക്ക്

Update: 2025-07-08 02:42 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ആറ് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. പത്തു പേര്‍ക്ക് പരിക്കേറ്റു. നെത്സാഹ് യെഹൂദ ബറ്റാലിയനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഈ വിഭാഗത്തിനെതിരെ ബെയ്ത്ത് ഹാനൂന്‍ പ്രദേശത്ത് അതിസങ്കീര്‍ണമായ പതിയിരുന്നാക്രമണമാണ് നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ചില സൈനികര്‍ ആകെ കത്തിപ്പോയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.അതേസമയം, ഗസയുടെ വിവിധഭാഗങ്ങളില്‍ ശത്രുക്കള്‍ പ്ലാന്റ് ചെയ്ത നിരീക്ഷണ സംവിധാനങ്ങള്‍ പിടിച്ചെടുത്തെന്ന് ഹമാസ് അറിയിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ശബ്ദവും ദൃശ്യവും റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നത്.