യുഎസ് സര്‍ക്കാരില്‍ നിന്നും 171 കോടി നഷ്ടപരിഹാരം തേടി മഹ്‌മൂദ് ഖലീല്‍

Update: 2025-07-11 06:36 GMT

വാഷിങ്ടണ്‍: ഫലസ്തീന് അനുകൂലമായി സംസാരിച്ചതിന് ജയിലില്‍ അടച്ചതിന് 171 കോടി രൂപ നഷ്ടപരിഹാരം തേടി വിദ്യാര്‍ഥി നേതാവ് കോടതിയെ സമീപിച്ചു. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവായ മഹ്‌മൂദ് ഖലീലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി തന്നെ മൂന്നു മാസം ജയിലില്‍ ഇട്ടെന്നും അതില്‍ നഷ്ടപരിഹാരം വേണമെന്നുമാണ് ആവശ്യം. യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി, ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്, സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് എന്നിവരാണ് എതിര്‍കക്ഷികള്‍. കോടതി അനുവദിക്കുന്ന തുക ഫലസ്തീന് വേണ്ടി സംസാരിച്ചതിന് പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു.