മഹാരാഷ്ട്രയിയില്‍ ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

Update: 2024-08-21 11:48 GMT

മുംബൈ: മഹാരാഷ്ട്രയിലെ അങ്കോല ജില്ലയില്‍ ആറ് പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തതിന് അധ്യാപകനെ അറസ്റ്റ് ചെയ്തതായി പോലിസ്. ഖാസിഖേദ് ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളിലെ അധ്യാപകനായ പ്രമോദ് സര്‍ദാരിനെയാണ് അറസ്റ്റ് ചെയ്തത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇന്നലെ വൈകീട്ട് അധ്യാപകനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു.

    എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആറ് പെണ്‍കുട്ടികളെ കഴിഞ്ഞ നാല് മാസമായി പ്രതി ശല്യം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച പെണ്‍കുട്ടികള്‍ അധ്യാപികക്കെതിരേ മാതാപിതാക്കളോട് പരാതിപ്പെട്ടു. ഇയാള്‍ തങ്ങളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു പരാതി. തുടര്‍ന്ന് രക്ഷിതാക്കള്‍ ഊരാള പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് പ്രമോദ് സര്‍ദാറിനെതിരേ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (പോക്‌സോ) നിയമപ്രകാരം കേസെടുത്തതായും ആറ് പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായും അങ്കോല പോലിസ് സൂപ്രണ്ട് ബച്ചന്‍ സിങ് പറഞ്ഞു.

Tags: