മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മൃതദേഹം സംസ്‌കരിച്ചു
മുംബൈ: വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മൃതദേഹം സംസ്‌കരിച്ചു. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാനത്തിലെ സ്പോര്‍ട് മൈതാനത്തിന് സമീപമാണ് സംസ്‌കാരം. വികാരപരമായ മുദ്രാവാക്യങ്ങളോടെയാണ് പ്രദേശവാസികള്‍ തങ്ങളുടെ നേതാവിന് അദരം അര്‍പ്പിച്ചത്. പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ നടന്ന സംസ്‌കാര ചടങ്ങില്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു
വ്യാഴാഴ്ച രാവിലെയാണ് ബാരാമതിയിലെ പുണ്യശ്ലോക് അഹല്യദേവി ആശുപത്രിയില്‍ നിന്ന് കേറ്റ്വാഡി ഗ്രാമത്തിലേക്ക് പവാറിന്റെ മൃതദേഹം കൊണ്ടുവന്നത്. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാര്‍, മക്കളായ പാര്‍ത്ഥ്, ജയ്, ഇളയ സഹോദരന്‍ ശ്രീനിവാസ് പവാര്‍ എന്നിവരും മൃതദേഹത്തെ അനുഗമിച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ ഉള്‍പ്പെടെയുള്ള പ്രമുഖരും കതേവാഡിയിലെ പവാറിന്റെ വസതിയില്‍ എത്തി ആദരാഞ്ജലി അര്‍പ്പിച്ചു.