നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ എഐ ടൂള്‍ ഉപയോഗിക്കുമെന്ന പരാമര്‍ശം നടത്തി മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: നിയമവിരുദ്ധമായി കുടിയേറിയ ബംഗ്ലാദേശികളെ കണ്ടെത്താന്‍ എഐ ടൂള്‍ ഉപയോഗിക്കുമെന്ന വാദവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. പദ്ധതി നടപ്പിലാക്കുക ബോംബെ ഐഐടിയുമായി ചേര്‍ന്നായിരിക്കുമെന്നും ഫഡ്‌നവിസ് പറഞ്ഞു. നിലവില്‍ എഐ ഉപയോഗിച്ചുള്ള സംവിധാനം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ഏകദേശം 60 ശതമാനത്തോളം വിജയസാധ്യതയുണ്ടെന്നും ഫഡ്‌നവിസ് പറഞ്ഞു.
ഇതു പ്രകാരം അനധികൃതമായി ബംഗാളില്‍ കുടിയോറിയ റോഹിങ്ക്യന്‍ ജനവിഭാഗത്തയും അനധികൃത ബംഗ്ലാദേശികളെയും കണ്ടെത്താന്‍ സാധിക്കും. എഐ ഉപയോഗിച്ച് അധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയാല്‍ പീന്നീടുള്ള പ്രക്രിയ പോലിസാണ് നടത്തുക. അതായത് പോലിസ് വിവരങ്ങള്‍ പ്രകാരം അന്വേഷിച്ച് വ്യക്തികളെ കണ്ടെത്തുകയും സ്ഥിതിഗതികള്‍ ഉറപ്പിക്കുകയും ചെയ്യുമെന്നും ഫഡ്‌നവിസ് പറഞ്ഞു.
അനധികൃതമായി കുടിയേറിയവരെ നാടു കടത്തുന്നതിനുമുമ്പ് താമസിപ്പിക്കാന്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാക്കുമെന്നുമുള്ള പരാമര്‍ശവും ഫഡ്‌നവിസ് നടത്തി. നിലവില്‍ എഐ സാങ്കേതിക വിദ്യയുടെ ഉപയോഗം പരീക്ഷണ ഘട്ടത്തിലാണെന്നും ഔദ്യോഗികമായി ഉപയോഗത്തില്‍ കൊണ്ടുവന്നിട്ടില്ലെന്നും ഫഡ്‌നവിസ് പറഞ്ഞു.