യുഎസ് അധിനിവേശ സാധ്യത: അതിര്‍ത്തിയില്‍ 25,000 സൈനികരെ വിന്യസിച്ച് വെനുസ്വേല
കരക്കാസ്: യുഎസ് അധിനിവേശം നടത്താന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ അതിര്‍ത്തികളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് വെനുസ്വേല. രാജ്യത്തിന്റെ അതിര്‍ത്തിയിലും കരീബിയന്‍ തീരത്തുമാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനും സമാധാനത്തിനായി പോരാടാനുമാണ് വിന്യാസമെന്ന് വെനുസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മധുറോ പറഞ്ഞു. രാജ്യം വൈദേശിക ആക്രമണത്തിന് ഇരയായാല്‍ സായുധ പോരാട്ടത്തിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. ലാറ്റിന്‍ അമേരിക്കന്‍ വനങ്ങളിലെ കൊക്കോ കര്‍ഷകരെ ആക്രമിക്കാനാണ് യുഎസ് സൈനിക നടപടിക്ക് ഒരുങ്ങുന്നത്. കര്‍ഷകരുടെ കൊക്കോ ഇലകള്‍ കൊണ്ട് ചിലര്‍ കൊക്കെയ്ന്‍ നിര്‍മിച്ച് യുഎസിലേക്ക് കയറ്റി അയക്കുന്നുവെന്നാണ് യുഎസ് ആരോപിക്കുന്നത്. അതിനാല്‍ തന്നെ വെനുസ്വേലയില്‍ ആക്രമണം നടത്താന്‍ യുഎസിന് അധികാരമുണ്ടെന്നാണ് ട്രംപിന്റെ വാദം.