ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ശ്രാവസ്തിയില്‍ ഒരു മദ്‌റസ കൂടി അധികൃതര്‍ പൊളിച്ചു. ഫുല്‍വാരിയ ഷാപൂര്‍ ഗ്രാമത്തിലെ മദ്‌റസയാണ്, സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ചു എന്നാരോപിച്ച് പൊളിച്ചത്. അതേസമയം, സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റു രണ്ടു മദ്‌റസകള്‍ പൂട്ടിച്ചു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു മദ്‌റസയും പ്രവര്‍ത്തിക്കില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സഞ്ജയ് റായ് പ്രഖ്യാപിച്ചു.