ഹിന്ദുത്വവാദികള്‍ മസ്ജിദിലേക്ക് പടക്കം എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം : ഇമാം (വീഡിയോ)

Update: 2025-03-10 05:12 GMT

ഭോപ്പാല്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടിയതിന് പിന്നാലെ മധ്യപ്രദേശിലെ ഇന്‍ഡോറിലെ മോവിലെ ജമാ മസ്ജിദിന് ഉള്ളിലേക്ക് ഹിന്ദുത്വര്‍ പടക്കം എറിഞ്ഞെന്ന് ഇമാം മുഹമ്മദ് ജവാദ്. അതാണ് പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്നലെ രാത്രിയാണ് തറാവീഹ് നമസ്‌കാരത്തിന്റെ സമയത്ത് ഹിന്ദുത്വര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും പടക്കങ്ങള്‍ പൊട്ടിച്ചും പ്രകടനം നടത്തിയത്. പ്രകോപനത്തെ പള്ളിയിലുണ്ടായിരുന്ന മുസ്‌ലിംകള്‍ ചോദ്യം ചെയ്തുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം ഹിന്ദുത്വര്‍ പാട്ടിബസാറിലും മാര്‍ക്കറ്റ് ചൗക്കിലും ജമാമസ്ജിദ് പരിസരത്തും ബതാക് മൊഹല്ല പ്രദേശത്തും ധാന്‍മാണ്ഡിയിലുമായി 12 ബൈക്കുകളും രണ്ടു കാറുകളും അഗ്നിക്കിരയാക്കി. ബതാക്ക് മൊഹല്ലയില്‍ ഒരു കടയ്ക്ക് തീയിട്ടു. മാര്‍ക്കറ്റ് ചൗക്കില്‍ രണ്ടു കടകള്‍ക്കും തീയിട്ടു. കൂടുതല്‍ പോലിസിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.