പഹല്‍ഗാം ആക്രമണം:കോണ്‍ഗ്രസിന്റെ മുസ്‌ലിം എംഎല്‍എയെ കൊല്ലുമെന്ന് ബിജെപി നേതാവ്
ഭോപ്പാല്‍: മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ആരിഫ് മസൂദിനെ കൊല്ലുമെന്ന് ബിജെപി നേതാവ് കൃഷ്ണ ഘാഗ്‌ഡെ. കഴിഞ്ഞ ദിവസം നടന്ന ഒരു പൊതുപരിപാടിയിലാണ് ബിജെപി നേതാവ് ഇക്കാര്യം പ്രഖ്യാപിച്ചത്.
''ഇത് പാകിസ്താനെക്കുറിച്ചല്ല. ഈ പ്രസംഗം കേട്ട് പാകിസ്താനി ഏജന്റുമാര്‍ ഈ കവലയില്‍ തന്നെ നില്‍ക്കുന്നുണ്ട്. ഞാന്‍ അവരോട് പറയാന്‍ ആഗ്രഹിക്കുന്നു, ഇപ്പോള്‍ ഭോപ്പാലില്‍ ഒരു കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുക. ആരിഫ് മസൂദ് എന്ന കള്ളനെയും നമ്മുടെ മതത്തെ എതിര്‍ക്കുന്ന അവന്റെ അനുയായികളെയും ഞങ്ങള്‍ വെറുതെ വിടില്ല... ഞങ്ങള്‍ അവരെ ഇവിടെ തന്നെ നേരിടും''-കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വലംകൈ കൂടെയായ കൃഷ്ണ ഘാഗ്‌ഡെ പറഞ്ഞു. നേരത്തെ, സച്ചിന്‍ രഘുവംശി എന്നയാളില്‍ നിന്ന് മസൂദിന് വധഭീഷണി ലഭിച്ചിരുന്നു. രഘുവംശി മുതിര്‍ന്ന ബിജെപി നേതാവിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും അതിനൊപ്പം പുറത്തുവന്നു.