സ്‌ട്രോക്കിന്റെ ലക്ഷണങ്ങളെ തുടര്‍ന്ന് മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി

ആശങ്കപ്പെടാനില്ലെന്ന് മെഡിക്കല്‍ ടീം

Update: 2025-10-05 15:25 GMT

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടാനില്ലെന്നാണ് മെഡിക്കല്‍ ടീം അറിയിക്കുന്നത്.

ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുശേഷം ദീര്‍ഘകാലം വിവിധ രോഗങ്ങള്‍ക്ക് ചികില്‍സ തേടിയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തില്‍ എറണാകുളത്തെ വസതിയില്‍ മഅ്ദനി വിശ്രമത്തിലായിരുന്നു.

Tags: