ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന് എം എ ബേബി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നൂറിലധികം സീറ്റുകള്‍ നേടി വമ്പിച്ച വിജയം കൈവരിക്കുമെന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറി എം എ ബേബി. കോണ്‍ഗ്രസും ബിജെപിയും ഒരേ സാമ്പത്തിക നയങ്ങളാണ് പിന്തുടരുന്നത്. ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ ബിജെപിയെപ്പോലെ തന്നെ കോണ്‍ഗ്രസും ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം എന്നും ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര മറച്ചുവെക്കാനാണ് ഇടതുപക്ഷത്തിനെതിരെ ഡീല്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയില്‍ വീഴ്ച വരുത്തി എന്ന് കാണിച്ചാണെന്ന് എം എ ബേബി പറഞ്ഞു. ചുമതലയില്‍ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്ത തെറ്റെന്ന് വ്യക്തത വരണം. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവരെ ചെവിയില്‍ പിടിച്ച പുറത്തു കളയുമെന്നും എംഎ ബേബി പറഞ്ഞു.