കരിപ്പൂര്‍: 2020 ആഗസ്റ്റ് ഏഴിലെ കരിപ്പൂര്‍ വിമാന അപകടവേളയില്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയും കോവിഡ് ഭീതി മറികടന്നും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച നാട്ടുകാര്‍ക്കായി ഒരു സ്‌നേഹോപഹാരം. അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരും രക്ഷപ്പെട്ട യാത്രക്കാരും ചേര്‍ന്ന് നിര്‍മ്മിച്ചു നല്‍കുന്ന ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും, യാത്രക്കാരും കുടുംബങ്ങളും രക്ഷാപ്രവര്‍ത്തകരും വീണ്ടും ഒത്തുചേരുന്ന സ്‌നേഹസംഗമവും. MDF കരിപ്പൂര്‍ ഫ്‌ലൈറ്റ് ക്രാഷ് 2020 ചാരിറ്റി ഫൗണ്ടേഷന്‍ ആണ് സംഘടിപ്പിക്കുന്നത്.
ജനുവരി 31, ശനിയാഴ്ച രാവിലെ 9:00ന് ചിറയില്‍ ചുങ്കം ഫാമിലി ഹെല്‍ത്ത് സെന്റര്‍-കൊണ്ടോട്ടി. ഉദ്ഘാടനം: സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. അധ്യക്ഷന്‍: ടി വി ഇബ്രാഹിം എംഎല്‍എ. മുഖ്യാതിഥികള്‍: പി കെ കുഞ്ഞാലികുട്ടി(പ്രതിപക്ഷ ഉപനേതാവ്), എ വിജയരാഘവന്‍ മുന്‍ എംപി സിപിഎം പോളിറ്റ് ബ്യൂറോ അംഗം. പങ്കെടുക്കുന്നവര്‍: ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം കെ രാഘവന്‍ എംപി, എ പി അനില്‍കുമാര്‍ എംഎല്‍എ, കെ ടി ജലീല്‍ എംഎല്‍എ, പി ഹമീദ് മാസ്റ്റര്‍ എംഎല്‍എ, പി എ ജബ്ബാര്‍ ഹാജി(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), യു എ നസീര്‍(രക്ഷധികാരി വിമനാപകട ചാരിറ്റി ഫൗണ്ടേഷന്‍).
മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ രാഷ്രിയപാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുന്നു. യു കെ മമ്മദീശ(ചെയര്‍മാന്‍ കൊണ്ടോട്ടി നഗരസഭ), ആയിഷ ബിന്ദു പി(വൈസ് ചെയര്‍മാന്‍ കൊണ്ടോട്ടി നഗരസഭ), അബ്ദുറഹിമാന്‍ ഇടക്കുനി(ചെയര്‍മാന്‍), അബ്ദുല്‍ റഹീം പി(ജനറല്‍ സെക്രട്ടറി), വി പി സന്തോഷ് കുമാര്‍(ഓര്‍ഗനസിങ് സെക്രട്ടറി).