കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടം: ഓഡിറ്റ് റിപോര്‍ട്ട്

Update: 2026-04-01 05:32 GMT

തിരുവനന്തപുരം: കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ 50 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ ഓഡിറ്റ് റിപോര്‍ട്ട്. എന്‍95 മാസ്‌ക് വാങ്ങിയതില്‍ എട്ട് കോടിയുടേയും പിപിഇ കിറ്റ് വാങ്ങിയതില്‍ അഞ്ച് കോടി രൂപയുടേയും നഷ്ടമുണ്ടായെന്നാണ് റിപോര്‍ട്ട്. 74 പേജുകളുള്ള ഓഡിറ്റ് റിപോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്.

കൊവിഡ് കാലത്ത് നടന്ന ഇത്തരം ഇടപാടുകളുല്‍ മാറ്റമുണ്ടായെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. സ്റ്റോക്ക് പരിഗണിക്കാതെ മരുന്നുകള്‍ വാങ്ങിക്കൂട്ടിയെന്നാണ് ഓഡിറ്റില്‍ കണ്ടെത്തിയ മറ്റൊരു പ്രധാനകാര്യം. ഉപകരണങ്ങള്‍ കൈയില്‍ കിട്ടുന്നതിന് മുമ്പുതന്നെ മുഴുവന്‍ തുകയും കമ്പനികള്‍ക്ക് നല്‍കി. കൊവിഡ് കാലത്തിന് ശേഷവും ഇത്തരം ഇടപാടുകള്‍ നടന്നതായും പരാമര്‍ശമുണ്ട്.

മാസ്‌ക്, പിപിഇ കിറ്റുകള്‍ മുതലായവ വാങ്ങിയതില്‍ നഷ്ടമുണ്ടായെന്ന് മുമ്പ് തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ കൊവിഡിന്റെ സവിശേഷ സാഹചര്യത്തില്‍ ലാഭം നോക്കാന്‍ ആകില്ലെന്നും മനുഷ്യരുടെ ജീവന്‍ രക്ഷിക്കുകയാണ് പ്രധാനമെന്നുമായിരുന്നു മുന്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെ വിശദീകരിച്ചിരുന്നത്.

Tags: