ലോറി ക്വാറിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ രക്ഷപ്പെട്ടു, ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു
ലോറി മറിഞ്ഞത് 65 അടി താഴ്ചയിലേക്ക്
മലപ്പുറം: ആതവനാട് ഊരോത്ത്പള്ളിയാലില്‍ നിയന്ത്രണം വിട്ട മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞ് അപകടം. കരിങ്കല്‍ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ലോറി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ജാഫറിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിയ ലോറിക്കുള്ളില്‍ കുടുങ്ങിയ ഇദ്ദേഹത്തെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തുടര്‍ന്നു വരികയാണ്. പാചക പൊടികള്‍ ഉള്‍പ്പെടേയുള്ള സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറിയാണ് മറിഞ്ഞത്. വെള്ളമുള്ള ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്.
സംഭവസ്ഥലത്തേക്ക് ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. അപകടം നടന്നിട്ട് രണ്ട് മണിക്കൂറിലേറെയായി. ലോറിയില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. ക്ലീനര്‍ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാര്‍ അറിയിച്ചു. പ്രദേശത്ത് ക്ഷേത്രത്തില്‍ ഉല്‍സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. 65 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണ് ലോറി മറിഞ്ഞതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു.
