നാടുകാണി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്
നാടുകാണിയിലൂടെ വരുന്ന വാഹനങ്ങള്‍ മറ്റുള്ള വഴികളിലൂടെ പോവണമെന്ന് പോലിസ് നിര്‍ദേശം നല്‍കി
മലപ്പുറം: നാടുകാണി ചുരത്തില്‍ ലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക്. നാടുകാണി ജങ്ഷന് ഒരു കിലോമീറ്റര്‍ അപ്പുറത്താണ് ലോറി മറിഞ്ഞത്. സിമന്റ് ഇഷ്ടികയുമായി എത്തിയ ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവറും ജീവനക്കാരനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. നാടുകാണിയിലൂടെ വരുന്ന വാഹനങ്ങള്‍ മറ്റുള്ള വഴികളിലൂടെ പോവണമെന്ന് പോലിസ് നിര്‍ദേശം നല്‍കി.