എപ്‌സറ്റൈനുമായി ബന്ധപ്പെട്ട പുതിയ ഫയലുകള്‍ പുറത്തുവന്ന സംഭവം; ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ലോര്‍ഡ് മാന്‍ഡേല്‍സണ്‍

Update: 2026-02-02 10:32 GMT

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ലോര്‍ഡ് മാന്‍ഡേല്‍സണ്‍. ഇനിയും പാര്‍ട്ടിക്ക് തന്നെ ചൊല്ലി ഒരു നാണക്കേടുണ്ടാകരുതെന്നും പറഞ്ഞായിരുന്നു പിന്മാറ്റം. എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട പുതിയ ഫയലുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് നീക്കം. 2003ലും 2004ലുമായി എപ്‌സറ്റൈന്‍ ലോര്‍ഡ് മാന്‍ഡേല്‍ണസണ് 75000രൂപ നല്‍കിയതിന്റെ തെളിവ് ഫയലില്‍ പഉരത്തുവിട്ടിരുന്നു.

എന്നാല്‍ 20 വര്‍ഷം മുന്നേയുള്ള റെക്കോര്‍ഡുകള്‍ ഒന്നും തന്റെ പക്കല്‍ ഇല്ലെന്നും തനിക്കെതിരേയുള്ള അന്വേഷണം തെറ്റാണെന്നും ലോര്‍ഡ് മാന്‍ഡേല്‍സണ്‍ പറഞ്ഞു.

ഏറ്റവും പുതിയ രേഖകളില്‍ ആന്‍ഡ്രൂ മൗണ്ട് ബാറ്റണ്‍-വിന്‍ഡ്സറിന്റെ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

Tags: