വഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്ന നിയമത്തിനെതിരായ പ്രതിഷേധം: 95 പേര്‍ക്ക് ജാമ്യം
കൊല്‍ക്കത്ത: മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച 95 പേര്‍ക്ക് ജാമ്യം. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എംഎല്‍എ നവ്‌സാദ് സിദ്ദീഖ് അടക്കമുള്ള 95 പേര്‍ക്കാണ് കൊല്‍ക്കത്ത കോടതി ജാമ്യം അനുവദിച്ചത്. ബംഗാളി സംസാരിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ വേട്ടയാടുന്നതിനെതിരെയും എംഎല്‍എയും സംഘവും പ്രതിഷേധിച്ചു. എന്നാല്‍, പോലിസ് അവരെ ലാത്തിചാര്‍ജ് ചെയ്യുകയും കേസെടുത്ത് ജയിലില്‍ അടക്കുകയുമായിരുന്നു.