മലപ്പുറം; മലപ്പുറം വെട്ടിച്ചിറയില്‍ ടോള്‍ പിരിവ്. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡ് നിര്‍മ്മാണം പുര്‍ത്തിയാകാതെയാണ് ടോള്‍ പിരിവ് എന്നാണ് പ്രധാനാരോപണം. മലപ്പുറത്തെ ജനങ്ങളെ കൊള്ളയാടിക്കാനുള്ള നീക്കമാണിതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
രാവിലെ എട്ടുമണിക്ക് ടോള്‍ പിരിവ് ആരംഭിക്കുകയായിരുന്നു. ഇതിനേതുടര്‍ന്ന് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പണി പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്നും വരും ദിവസങ്ങളിലും പ്രതിഷേധം കനപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.