പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്തില്‍ ബിജെപി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫ്
പത്തനംതിട്ട: പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്തില്‍ ബിജെപി ഭരണം അവസാനിപ്പിച്ച് എല്‍ഡിഎഫ്. 17ല്‍ 12 സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു. 35 വര്‍ഷത്തിനുശേഷമാണ് കുളനട പഞ്ചായത്ത് എല്‍ഡിഎഫ് തിരിച്ചുപിടിക്കുന്നത്. അതേസമയം, ജില്ലയില്‍ ഭരണമുണ്ടായിരുന്ന പന്തളം നഗരസഭയും ബിജെപിയെ കൈവിട്ടു. മൂന്നാം സ്ഥാനത്തേക്ക് ബിജെപി പിന്തള്ളപ്പെട്ടു. 34 ഡിവിഷനുകളില്‍ 14ലും എല്‍ഡിഎഫ് വിജയിച്ചു. 11 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോള്‍ 9 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്.