അടുത്ത ഗവണ്‍മെന്റ് യുഡിഎഫ്, തിരുവനന്തപുരത്തെ ബിജെപിയുടെ ജയം താല്‍ക്കാലികം: കെ മുരളീധരന്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയുടെ വിജയം താല്‍ക്കാലികമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയാണെന്ന് അദേഹം ആരോപിച്ചു. രണ്ടു മല്ലന്മാര്‍ക്കിടയില്‍ തിരുവനന്തപുരത്ത് യുഡിഎഫിന് നന്നായി പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞെന്നും അടുത്ത ഗവണ്‍മെന്റ് യുഡിഎഫ് ആണെന്ന് തെളിയിക്കുന്ന ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റേതെന്നും കെ മുരളീധരന്‍ പറഞ്ഞു.