തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കുള്ള ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. എന്നാല്‍, തുക എത്രയായിരിക്കുമെന്ന് വിശദീകരിച്ചിട്ടില്ല. മുന്‍ മുഖ്യമന്ത്രി അന്തരിച്ച വി എസ് അച്യുതാനന്ദന്റെ സ്മരണക്കായി തിരുവനന്തപുരത്ത് വി എസ് സെന്റര്‍ സ്ഥാപിക്കും. ഇതിനായി 20 കോടി രൂപ മാറ്റിവച്ചു.