തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, രണ്ടാം ഘട്ടത്തില്‍ 75.75% പോളിങ് രേഖപ്പെടുത്തി, സംസ്ഥാനത്തുടനീളം 73.56%
എല്ലാ ജില്ലകളിലും 70% കടന്നു, കൂടുതല്‍ വയനാട്, കുറവ് തൃശൂര്‍
കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വ്യാഴാഴ്ച ഏഴു ജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ ആറുമണി വരെയുള്ള കണക്കുകള്‍പ്രകാരം 75.75 ശതമാനം പോളിങ് രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വൈകീട്ട് ആറുമണിയോടെ വോട്ടെടുപ്പ് സമയം അവസാനിച്ചെങ്കിലും ക്യൂവിലുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരമുണ്ടായിരുന്നു.
ജില്ലാ തല പോളിങ്
തൃശൂര്‍- 71.88%
പാലക്കാട്- 75.6%
മലപ്പുറം- 76.85%
കോഴിക്കോട്- 76.47%
വയനാട്- 77.34%
കണ്ണൂര്‍- 75.73%
കാസറഗോഡ്- 74.03%