തദ്ദേശ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ എറണാകുളം ജില്ലയില്‍ നിര്‍ണായക ശക്തിയാകും- ജില്ലാ പ്രസിഡണ്ട് അജ്മല്‍ കെ മുജീബ്

ജില്ലയിലെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഈമാസം ഒന്‍പതിന് നടക്കും

Update: 2025-11-06 15:23 GMT

കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എസ്ഡിപിഐ നിര്‍ണായക ശക്തിയായി മാറുമെന്ന് ജില്ലാ പ്രസിഡണ്ട് അജ്മല്‍ കെ മുജീബ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പരമാവധി സീറ്റുകളില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മല്‍സരിക്കും. ജില്ലയിലെ ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഈമാസം ഒന്‍പതിന് നടക്കും.

കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാത്ത മുന്നണികള്‍ക്ക് ബദലായി, തീരദേശ-പിന്നാക്ക മേഖലകളില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത എസ്ഡിപിഐക്ക് ജനങ്ങള്‍ പിന്തുണ നല്‍കും. പ്രാദേശികതലത്തിലെ അഴിമതി അവസാനിപ്പിക്കുക, കുടിവെള്ളം, റോഡ്, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. അവഗണിക്കപ്പെടുന്ന മുസ്‌ലിം, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കും. നിലവിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തകര്‍ത്ത്, ഭരണസമിതി രൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിക്കാവുമെന്നും, ഈ തിരഞ്ഞെടുപ്പ് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു വഴിത്തിരിവാകുമെന്നും അജ്മല്‍ കെ മുജീബ് കൂട്ടിച്ചേര്‍ത്തു.