തദ്ദേശ തിരഞ്ഞെടുപ്പ്; ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡന്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി
എന്‍പിപി സ്ഥാനാര്‍ത്ഥിയായി പള്ളുരുത്തി കച്ചേരിപ്പടിയിലാണ് ജോഷി കൈതവളപ്പില്‍ മല്‍സരിക്കുന്നത്, പ്രഖ്യാപനം ഉടന്‍
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനില്‍ ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സ്‌കൂളിലെ പിടിഎ പ്രസിഡണ്ട് ജോഷി കൈതവളപ്പിലും സ്ഥാനാര്‍ത്ഥിയായേക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അല്പസമയത്തിനകം. എന്‍പിപി സ്ഥാനാര്‍ത്ഥിയായി പള്ളുരുത്തി കച്ചേരിപ്പടിയിലാണ് മല്‍സരിക്കുന്നത്.
അതേസമയം കൊച്ചി കോര്‍പറേഷന്‍ സീറ്റു വിഭജനത്തില്‍ എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം. സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങില്‍ നിന്നും ബിഡിജെഎസ് വിട്ടുനിന്നു. ബിഡിജെഎസ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കിയില്ല. ഏഴു സീറ്റുകളിലാണ് തര്‍ക്കം. സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്ന് ബിഡിജെഎസ്.
കഴിഞ്ഞ തവണ പതിനെട്ട് ഡിവിഷനില്‍ മല്‍സരിച്ച ബിഡിജെഎസിന് ഇക്കുറി പതിനൊന്നുസീറ്റാണ് നല്‍കാമെന്ന് ബിജെപി ഏറ്റിട്ടുള്ളത്. അതില്‍ത്തന്നെ കഴിഞ്ഞ തവണ മല്‍സരിച്ച കടവന്ത്ര, പൊന്നുരുന്നി സീറ്റുകള്‍ നിഷേധിച്ചത് ബിഡിജെഎസിന്റെ പ്രതിഷേധത്തിനിടയാക്കി. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസിനും ആവശ്യപ്പെട്ട രണ്ടുസീറ്റുകള്‍ നല്‍കിയിട്ടില്ല.