തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പത്തു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്തില്‍ ആകെ പതിനൊന്ന് സീറ്റുകളിലാണ് മുസ്‌ലിം ലീഗ് ജനവിധി തേടുന്നത്. യൂത്ത് ലീഗ് ജില്ലാ അധ്യക്ഷന്‍ മിസ്ഹബ് കീഴരിയൂര്‍ കാരശ്ശേരി ഡിവിഷനില്‍ മല്‍സരിക്കും.
കെ കെ നവാസ്(നാദാപുരം), റീമ മറിയം കുന്നുമ്മല്‍(ഉള്ളേരി), നസീറ ഹബീബ്(പനങ്ങാട്), പി ജി മുഹമ്മദ്(താമരശ്ശേരി), മിസ്ഹബ് കീഴരിയൂര്‍(കാരശ്ശേരി), ബല്‍ക്കീസ് ടീച്ചര്‍(ഓമശ്ശേരി), അഡ്വ. അഫീഫ നഫീസ(കടലുണ്ടി), കെ പി മുഹമ്മദന്‍സ്(ചേളന്നൂര്‍), സാജിദ് കോറോത്ത്(അത്തോളി), സാജിദ് നടുവണ്ണൂര്‍ (മണിയൂര്‍) എന്നിവര്‍ മുസ്ലിം ലീഗിനായി മല്‍സരിക്കും. മൊകേരി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും.