തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ മമ്മൂട്ടിയുടെ പേരില്ല, ഇത്തവണ വോട്ട് ചെയ്യാനാകില്ല

Update: 2025-12-09 03:22 GMT

കൊച്ചി: എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. പൊന്നുരുന്നി സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ടു ചെയ്തിരുന്നത്.