തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ്. 28 ഡിവിഷനുകളില്‍ 16 സീറ്റില്‍ സിപിഎം മല്‍സരിക്കും. സിപിഐയും ആര്‍ജെഡിയും നാലു സീറ്റുകളില്‍ മല്‍സരിക്കും. എന്‍സിപി, കേരള കോണ്‍ഗ്രസ്(എം), ജനതാദള്‍ എസ്, ഐഎന്‍എല്‍ എന്നിവര്‍ ഓരോ സീറ്റുകളിലും മല്‍സരിക്കും. ആര്‍ജെഡി സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും. കഴിഞ്ഞതവണ ജില്ലാ പഞ്ചായത്തിലുണ്ടായിരുന്ന 27ല്‍ 18 ഡിവിഷനിലും എല്‍ഡിഎഫ് വിജയിച്ചിരുന്നു.
കെ സുബിന(എടച്ചേരി), പി താജുദ്ദീന്‍(നാദാപുരം), രാധിക ചിറയില്‍(കായക്കൊടി), സി എം യശോദ(മൊകേരി), ഡോ. കെ കെ ഫനീഫ(പേരാമ്പ്ര), കെ കെ ബാലന്‍(മേപ്പയ്യൂര്‍), അനിത ടീച്ചര്‍ കുന്നത്ത്(ഉള്ളേരി), കെ കെ ശോഭ ടീച്ചര്‍(പനങ്ങാട്), എ എസ് സുബീഷ്(പുതുപ്പാടി), സയ്യിദ് മുഹമ്മദ് സാദിഖ് തങ്ങള്‍(താമരശേരി), ജിഷ ജോര്‍ജ്(കോടഞ്ചേരി), നാസര്‍ കൊളായി(കാരശേരി), സക്കീന ഓമശേരി(ഓമശേരി), ടി കെ മുരളീധരന്‍(ചാത്തമംഗലം), അഡ്വ. പി ശാരുതി(പന്തീരങ്കാവ്), അഞ്ചിത പിലാക്കാട്ട്(കടലുണ്ടി), അഡ്വ. റഹ്യാനത്ത് കെ(കുന്നമംഗലം), കെ മഞ്ജുള(കക്കോടി), അഷ്‌റഫ് കുരുവട്ടൂര്‍(ചേളന്നൂര്‍), പി കെ ബാബു(ബാലുശേരി), ഇ അനൂപ്(കാക്കൂര്‍), എ കെ മണി മാസ്റ്റര്‍(അത്തോളി), കെ കെ ദിനേശന്‍(മണിയൂര്‍), എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍(ചോറോട്) എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.